'സിനിമകളില്‍ അക്രമങ്ങളും, ലഹരി ഉപയോഗവും മഹത്വവല്‍ക്കരിരുത്'; മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ

 
CATHOLICA BAVA

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സിനിമകളില്‍ അക്രമങ്ങളും, ലഹരി ഉപയോഗവും മഹത്വവല്‍ക്കരിരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാര്‍ഹമെന്ന് പരിശുദ്ധ മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. 


സമൂഹത്തില്‍ ഇടപെടുന്ന ഒരു സഭ എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പ്രസ്താവനയെ സഭ വീക്ഷിക്കുന്നതെന്ന് കാതോലിക്കാ ബാവാ പറഞ്ഞു.

ലഹരി വിപത്തിനെതിരെ ഡ്രഗ്സിറ്റ് എന്ന പേരില്‍ സഭ സംഘടിപ്പിച്ച കോണ്‍ക്ലേവും, സഭയുടെ യുവജനപ്രസ്ഥാനം ലഹരിക്കെതിരെ നടത്തിയ കേരളയാത്രയുമൊക്കെ ഇതേ ആശയങ്ങളാണ് ഉയര്‍ത്തിപ്പിടിച്ചത്. സിനിമാ നയരൂപീകരണ ചര്‍ച്ചയില്‍ തന്നെ ഗൗരവമേറിയ ഈ ചിന്ത പങ്കുവെച്ചതിന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ പ്രത്യേകം അഭിനന്ദിക്കുന്നു.


ലഹരിക്കെണിയില്‍ നിന്ന് നമ്മുടെ സമൂഹത്തെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങള്‍ക്കും മലങ്കരസഭയുടെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web