കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അക്രമം: കെസിബിസി വിമന്‍സ് കമ്മീഷന്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി

 
Kcbc

കൊച്ചി: കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ കെസിബിസി വിമന്‍സ് കമ്മീഷന്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി.

ഇതിനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മത-സാംസ്‌കാരിക സംഘടനകളും ശക്തമായി രംഗത്തുവരണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.


അതിക്രമങ്ങളിലേക്ക്  നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഇവയ്ക്കെതിരെ സ്ത്രീ സമൂഹം ഒന്നിച്ച്  പ്രതികരിക്കണമെന്ന്  കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു.


എറണാകുളം പിഒസി ആസ്ഥാനത്തു നടന്ന നേതൃസംഗമം കെസിബിസി വിമന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ പീറ്റര്‍  കൊച്ചുപുരക്കല്‍ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. ജിബി ഗീവര്‍ഗീസ്  സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.


സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബിജു കല്ലുങ്കല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, ഡെല്‍സി ലുക്കാച്ചന്‍, സിസ്റ്റര്‍ നിരഞ്ജന, ഷേര്‍ലി സ്റ്റാന്‍ലി, അഡ്വ . മിനി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


കേരളത്തിലെ എല്ലാ കത്തോലിക്ക രൂപതകളില്‍ നിന്നും  പ്രതിനിധികള്‍  ദ്വിദിന ശില്പശാലയില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web