പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വര്‍ധന

 
pakistani

പാകിസ്ഥാന്‍: പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി മനുഷ്യാവകാശ സംഘടന.
 ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തിനുള്ളില്‍ മതപീഡനവുമായി ബന്ധപ്പെട്ട 600-ലധികം പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചത്.

 ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനും പാകിസ്ഥാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. 

മതസ്വാതന്ത്ര്യവും തുല്യനീതിയും ഉറപ്പാക്കാതെ രാജ്യത്ത് യഥാര്‍ഥ സമാധാനവും സാമൂഹിക ഐക്യവും കൈവരിക്കാനാകില്ലെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

Tags

Share this story

From Around the Web