ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍; 2025-ല്‍  ഇന്ത്യയില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്

 
India

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രസംഭവങ്ങളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2025-ല്‍ അക്രമങ്ങള്‍ കൂടുതല്‍ നടന്നത് ക്രിസ്മസ് കാലത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇഎഫ്‌ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. 

ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ 2025-ല്‍  747 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ല്‍ 640 വും 2023-ല്‍ 601-മായിരുന്നു ഇത് യഥാക്രമം. 2014-ല്‍ ക്രൈസ്തവര്‍ക്കെതിരെ 147 അക്രമസംഭവങ്ങളായിരുന്നു രാജ്യത്തുടനീളം രേഖപ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസികളില്‍ ഏറെ ആശങ്കപ്പെടുത്തുന്ന വിധത്തിലാണ് അക്രമങ്ങള്‍ പെരുകുന്നതെന്ന് വ്യക്തം.

2025ല്‍ കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത് ഉത്തര്‍പ്രദേശിലാണ് (217 സംഭവങ്ങള്‍). തൊട്ടടുത്തുള്ളത് ഛത്തീസ്ഗഢും (177). യഥാര്‍ത്ഥത്തില്‍ നടക്കുന്ന അക്രമങ്ങളുടെ ഒരു ഭാഗം മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികാര നടപടികളെ ഭയന്നും നിയമസഹാ യത്തിന്റെ അഭാവം മൂലവും ഗ്രാമീണ മേഖലകളില്‍ പല സംഭവങ്ങളും പുറംലോകം അറിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Tags

Share this story

From Around the Web