നൈജീരിയയില്‍ കത്തോലിക്കാ വൈദികര്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കുന്നു. 850 ക്രൈസ്തവര്‍ ഭീകരരുടെ പിടിയില്‍

850 ക്രൈസ്തവര്‍ നൈജീരിയയിലെ ക്യാമ്പുകളില്‍ മോചനം കാത്ത് കഴിയുന്നതായി ഇന്റര്‍ സൊസൈറ്റി എന്ന നൈജീരിയന്‍ എന്‍ജിഒയുടെ റിപ്പോര്‍ട്ട്.
അബുജ/ നൈജീരിയ: 850 ഓളം ക്രൈസ്തവര്‍ നൈജീരിയയിലെ കടുന സംസ്ഥാനത്തെ റിജാന പോലുള്ള പ്രദേശങ്ങളിലെ ജിഹാദിസ്റ്റ് ക്യാമ്പുകളില്‍ മോചനം കാത്ത് കഴിയുന്നതായി ഇന്റര്‍ സൊസൈറ്റി എന്ന നൈജീരിയന്‍ എന്‍ജിഒയുടെ റിപ്പോര്‍ട്ട്.
ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ തടവില്‍ കഴിയുന്ന, അവരില്‍ പലരെയും മോചനദ്രവ്യം ലഭിക്കാത്തതിന്റെ പേരില്‍ ഭീകരര്‍ പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നൈജീരിയയില്‍ കത്തോലിക്കാ വൈദികര്‍ക്കെതിരായ അക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്റര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം കുറഞ്ഞത് 15 പുവൈദികരെ തട്ടിക്കൊണ്ടുപോയതായും 2015 മുതല്‍ കുറഞ്ഞത് 250 കത്തോലിക്കാ വൈദികരെങ്കിലും അക്രമത്തിനിരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2009 മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ നൈജീരിയയിലെ 19,100 ക്രൈസ്തവ ദൈവാലയങ്ങള്‍ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ നിര്‍ബന്ധിതമായി അടച്ചുപൂട്ടുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.
കുറഞ്ഞത് ഒന്നരക്കോടിയോളം ക്രൈസ്തവര്‍ കൂട്ടക്കൊലകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമങ്ങളും ഭവനങ്ങളും ഉപേക്ഷിച്ച് നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടിട്ടുണ്ട്.
മാത്രമല്ല നൈജീരിയന്‍ സൈന്യത്തിന്റെയും പോലീസിന്റെയും പ്രത്യേക യൂണിറ്റുകളിലെ ചില ഉദ്യോഗസ്ഥര്‍ ക്രൈസ്തവ പീഡനത്തിന് കൂട്ടുനില്‍ക്കുന്നുണ്ട് എന്ന ഗൗരവമായ ആക്ഷേപവും റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നു.
കിഴക്കന്‍ നൈജീരിയയില്‍ ക്രൈസ്തവരായ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായും നിര്‍ബന്ധിതമായി ഇസ്ലാമിലേക്ക് മതപരിവര്‍ത്തനത്തിനായി ഇസ്ലാമിക അനാഥാലയങ്ങളിലേക്ക് അയയ്ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.