ജാമ്യ വ്യവസ്ഥ ലംഘിച്ച് രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ വീണ്ടും ഫോണ്‍ ചെയ്തു; രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്
രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് നോട്ടീസ്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് നോട്ടീസ് അയച്ചത്. ഈ മാസം 28ന് രാഹുലോ അഭിഭാഷകനോ കോടതിയില്‍ നേരിട്ട് ഹാജരാകണം.
രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുല്‍ ഫോണ്‍ ചെയ്തു. അതിജീവിതയെ സ്വാധീനിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ രാഹുല്‍ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയിലാണ് കോടതി നോട്ടീസ്.
കേസിലെ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധി രാഹുല്‍ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഫെബ്രുവരി 17-ന് രാഹുല്‍ അതിജീവിതയെ വാട്സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത് ഇതിന് തെളിവാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.