നവരാത്രി ആഘോഷത്തിനായി വിജയ് നാളെ തൃശൂരില്‍; മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനം

 
vijay


 
തൃശൂര്‍: നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി വിജയ് വെള്ളിയാഴ്ച തൃശൂരിലെത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷമുള്ള വിജയ്യുടെ ആദ്യ കേരള സന്ദര്‍ശനമാണിത്.


കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ തൃശൂരിലെ വസതിയില്‍ നടക്കുന്ന നവരാത്രി ആഘോഷങ്ങളിലാണ് വിജയ് പങ്കെടുക്കുക. ഇത്തവണ വിപുലമായ ആഘോഷങ്ങള്‍ക്കാണ് കല്യാണ്‍ ഗ്രൂപ്പ് ഒരുങ്ങുന്നത്. 


മുന്‍വര്‍ഷങ്ങളില്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമാ മേഖലയിലെയും സാംസ്‌കാരിക രംഗത്തെയും നിരവധി പ്രമുഖര്‍ കല്യാണ്‍ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷങ്ങളില്‍ അതിഥികളായി എത്തിയിട്ടുണ്ട്.


തമിഴ്നാട് മുഖ്യമന്ത്രിയെന്ന നിലയില്‍ വിജയ് പങ്കെടുക്കുന്നത് ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട്. സന്ദര്‍ശനത്തോടനുബന്ധിച്ച് തൃശൂരിലും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web