സിജെപി, ഇടത് പാര്‍ട്ടി പ്രതിഷേധങ്ങളിൽ വിദ്യാര്‍ഥികള്‍ പങ്കെടുക്കരുത്: സര്‍ക്കുലറുമായി വിജയ് സര്‍ക്കാര്‍; വിവാദമായതോടെ പിന്‍വലിച്ചു

 
VIJAY

ചെന്നൈ: തമിഴ്‌നാട്ടിൽ ഇടത് പാർട്ടികളും തമിഴ്‌നാട് കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) നടത്തുന്ന പ്രതിഷേധങ്ങളില്‍ സ്‌കൂൾ, കോളേജ് വിദ്യാർഥികളും യുവാക്കളും പങ്കെടുക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന സര്‍ക്കുലറുമായി വിജയ് സർക്കാർ.

 എന്നാല്‍ വിവാദമായതോടെ സര്‍ക്കുലര്‍ പിന്‍വലിച്ചു. ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഇന്ന്(ഓഗസ്റ്റ് 19) ഉത്തരവ് റദ്ദാക്കിയത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സർക്കുലർ ഓഗസ്റ്റ് 14ന് പുറപ്പെടുവിച്ചത്.

രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും സമരപരിപാടികളിലും വിദ്യാർഥികളുടെ പങ്കാളിത്തം ഇല്ലാതാക്കാൻ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ സംയുക്തമായി ഏകോപിച്ച് പ്രവർത്തിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

ഇത്തരം രാഷ്ട്രീയ പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെയും യുവാക്കളെയും പിന്തിരിപ്പിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട് എടുത്ത നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡയറക്ടറേറ്റ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 അതേസമയം വിജയ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇടത് പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web