മാസപ്പടി കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്; പിണറായി ഒന്നാംപ്രതി, ഹവാല കേസില്‍ പി.എ മുഹമ്മദ് റിയാസാണ് ഒന്നാംപ്രതി
 

 
PINARAYIVIJYAN


 
    
 
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ വിജിലന്‍സ് രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനാണ് ഒന്നാം പ്രതി. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പി.എ. മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. ഈ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.കൈക്കൂലി കേസില്‍ പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 13(1)(റ) പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.തങ്ങളുടെ വാദം കേള്‍ക്കാതെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നാണ് പിണറായി വിജയന്റെ പ്രതികരണം.അതേസമയം,മാസപ്പടിക്കേസില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഹരജികള്‍. നാല് റിട്ട് ഹരജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഹരജികള്‍ ഉച്ചയ്ക്ക് 1.45ന് കോടതി പരിഗണിക്കും.
മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനായിരുന്നു കോടതി നിര്‍ദേശം.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (സി.എം.ആര്‍.എല്‍) നിന്ന് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് പണം ലഭിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. പണം നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം.

Tags

Share this story

From Around the Web