പി.പി. ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ദിവ്യയുടെയും ഭര്‍ത്താവിന്റെ സ്വത്തുക്കളും പരിശോധിക്കും,കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നായിരുന്നു പരാതിയിലെ ആരോപണം
കണ്ണൂര്‍: സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ടെന്‍ഡര്‍ നടപടികളില്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കിയെന്ന പരാതിയിലാണ് നടപടി. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തുവിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.
കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നായിരുന്നു പരാതിയിലെ ആരോപണം. കെഎസ്യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം
. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണത്തിന് അനുമതി നല്‍കിയിരുന്നില്ല. പുതിയ തീരുമാനത്തോടെയാണ് പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിക്കുന്നത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തും. കരാര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട നടപടികളും ഇതില്‍ പരിശോധിക്കുമെന്നാണ് വിവരം.