പി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം: ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം, കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി
കണ്ണൂര്‍: പി.പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ആഭ്യന്തര മന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ബിനു മോഹന്റെ സഹോദരന്‍ കാര്‍ട്ടന്‍ ഇന്ത്യ കമ്പനിയിലെ ഡയറക്ടര്‍മാരില്‍ ഒരാളാണെന്നും ബിനു മോഹനും ദിവ്യയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഏറെ വിവാദമായ നവീന്‍ ബാബു കേസിന്റെ അന്വേഷണത്തിലും ബിനു മോഹന്‍ ഭാഗമായിരുന്നു. ബിനു മോഹന്‍ കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റില്‍ തുടരുമ്പോള്‍ അന്വേഷണം അദ്ദേഹത്തിന് കൈമാറിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം. നിലവില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും അന്വേഷണസംഘത്തെ ഇതുവരെ തീരുമാനിച്ചിട്ടില്ല.