പ്രധാനഫയലുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളെ വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജിലന്‍സ്

 
VIGILENCE

വിജിന്‍സില്‍ പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. കേസ് വിവരം പുറത്തുവരാതിരിക്കാനാണ് നടപടി എന്നാണ് ആക്ഷേപം. ഠ1, ഠ2 എന്നീ രണ്ട് വിഭാഗങ്ങളെയാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. 

വിജിലന്‍സില്‍ വ്യക്തിഗതമായിട്ടുള്ള ഫയലുകളൊക്കെ തന്നെ കൈകാര്യം ചെയ്യുന്ന രണ്ട് സെക്ഷനുകളാണിത്. പ്രധാനപ്പെട്ട നേതാക്കള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കൊ എതിരെയുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ് ഈ നടപടിയെന്നാണ് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 


ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിവരാവകാശമായി വന്നാല്‍  ഒഴിവാക്കാന്‍ വേണ്ടിയാണ് ആര്‍ടിഐ പരിധിയില്‍ നിന്നും ഒഴിവാക്കുന്നത് എന്നാണ് ആക്ഷേപം. 
വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് നടപടിയെടുത്തതെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. 


രാജ്യസുരക്ഷയെ ബാധിക്കുന്നതും സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായ സെക്ഷനുകളെ അന്വേഷണ ഏജന്‍സികള്‍ക്ക് ഒഴിവാക്കാം എന്നും വിജിലന്‍സ് വിശദീകരിച്ചു. പൊലീസും ടി സെക്ഷന്‍ ഒളിവാക്കിയിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. 

Tags

Share this story

From Around the Web