കൊച്ചിയിൽ ജിഎസ്‌ടി ജോയിന്‍റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസിന്‍റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണവും ഡോളറും പിടിച്ചെ‌‌ടുത്തു

 
5666

കൊച്ചി: കൊച്ചിയിലെ ജിഎസ്‌ടി ജോയിന്‍റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസിന്‍റെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും ഡോളറും പിടിച്ചെ‌‌ടുത്തു.

അനധികൃത പണപ്പിരിവും ക്രമക്കേടുമെന്ന പരാതിയിൽ ജോയിന്‍റ് കമ്മീഷണർ പ്രജനി രാജന്‍റെ പച്ചാളം ഇരട്ടക്കുളങ്ങരയിലെ വീടുകളിലും തേവരയിലെ ഓഫീസിലുമാണ് പരിശോധന നടത്തിയത്.

കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു. 

ഉദ്യോഗസ്ഥയ്ക്കെതിരെ നേരത്തെ തന്നെ വിജിലൻസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽനിന്ന് വാറന്‍റ് വാങ്ങിയാണ് പരിശോധന നടത്തിയത്. കൊച്ചി നഗരത്തിലെ ചില ബാർ ഹോട്ടലുകളുമായി ബന്ധപ്പെട്ട ജിഎസ്‌ടി ഇടപാടുകളിൽ ഗുരുതര ക്രമക്കേടുകൾ നടക്കുന്നതായ വിവരങ്ങളും വിജിലൻസിന് ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ വിജിലൻസിന്‍റെ നിരീക്ഷണത്തിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. 2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തിനിടെ രണ്ടേമുക്കാൽ കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന്‍റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നുവെന്നാണ് വിവരം.

Tags

Share this story

From Around the Web