വിയന്ന കുന്‍സ്റ്റ്‌ലെര്‍ഹൗസ് വെറൈനിഗുങ്ങില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദര്‍ശനത്തിനെതിരെ പ്രാര്‍ത്ഥനാ റാലി
വിയന്ന: കലാകാരന്മാര്‍ക്കുള്ള സാംസ്‌കാരിക കേന്ദ്രമായ വിയന്ന കുന്‍സ്റ്റ്‌ലെര്‍ഹൗസ് വെറൈനിഗുങ്ങില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ച് നടന്ന പ്രദര്‍ശനത്തിനെതിരെ പ്രാര്‍ത്ഥനാ റാലി. കന്യകാമറിയത്തെ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയായും ഈശോയുടെ കുരിശു മരണത്തെ അവഹേളിച്ച് ക്രൂശിക്കപ്പെട്ട തവളയും ചിത്രീകരിച്ച 'Du sollst dir ein Bild machen' എന്ന പ്രദര്‍ശനത്തിന് പിന്നാലെയാണ് പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ചത്.
കത്തോലിക്കാ വിശ്വാസത്തിനെതിരായ ആക്രമണമാണ് നടന്നതെന്നും ഈ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.
ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഓസ്ട്രിയന്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ട്രഡീഷന്‍, ഫാമിലി, & പ്രൈവറ്റ് പ്രോപ്പര്‍ട്ടി (ഠഎജ) സംഘടന സംഘടിപ്പിച്ച ജപമാല റാലിയില്‍ ദൈവനിന്ദ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും വഹിച്ചിരിന്നു.
കത്തോലിക്ക വിശ്വാസത്തിന്റെ ഹൃദയത്തെ തകര്‍ക്കുന്ന മ്ലേച്ഛമായ ചിത്രീകരണങ്ങളാണ് പരിപാടിയില്‍ ഉണ്ടായിരിന്നതെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി.
സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ട്രഡീഷന്‍, ഫാമിലി, & പ്രൈവറ്റ് പ്രോപ്പര്‍ട്ടി അമേരിക്കയുടെ പിന്തുണയോടെ അന്താരാഷ്ട്ര തലത്തില്‍ ക്യാംപെയിന്‍ ആരംഭിച്ച് പരിപാടി നിര്‍ത്തലാക്കുവാനുള്ള നീക്കത്തിലാണ് വിശ്വാസികള്‍.