വ്യക്തിഹത്യ നടത്തി വീഡിയോ; ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും പരാതി അതിജീവിത

 
sreena devi



തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും തന്നെ അധിക്ഷേപിച്ചും പരസ്യമായെത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗത്തിനെതിരെ പരാതിയുമായി അതിജീവിത. 


രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയാണ് ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് എതിരെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും പരാതി നല്‍കിയത്.


കഴിഞ്ഞ ദിവസമാണ് അധിജീവിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് വീഡിയോയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത്. 

രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതനാണ്, പ്രതിസന്ധിയെ നേരിടാന്‍ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ.രാഹുലിനെതിരെ മാധ്യമങ്ങള്‍ ഇല്ലാ കഥകള്‍ മെനയുകയാണ്.

സത്യത്തിനൊപ്പമാണ് നില്കുന്നത് അത് അവള്‍ക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. 


ഫേസ്ബുക്ക് ലൈവിലെ പ്രതികരണത്തില്‍ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമര്‍ശവും ഉണ്ടായിട്ടുണ്ട്. 

കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കാത്തതിന്റെ പ്രശ്‌നം ആണിത്, പരാതികളില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.


മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു.

പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.

Tags

Share this story

From Around the Web