ആശുപത്രി ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

 
15262

കോഴിക്കോട്: ആശുപത്രി ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയുടെ വീഡിയോ പകർത്തിയെന്ന് പരാതി.

സംഭവത്തിൽ 22 വയസുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

 കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിലാണ് സംഭവം. 

സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡിൽ ചികിത്സയിലുളള ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതി നൽകിയത്. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശുചിമുറിയിൽ പോയ സമയം മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരാൾ ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

Tags

Share this story

From Around the Web