'നൂറിലധികം സീറ്റുകളില്‍ വിജയം ഉറപ്പ്, മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; വി ഡി സതീശന്‍
നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്‍ക്കം ഉണ്ടെന്ന ആക്ഷേപങ്ങള്‍ക്ക് ടീമായി നിന്ന് മറുപടി പറയും. വേറെ ചിന്തയില്ലാതെ വിശ്രമമില്ലാത്ത പോരാട്ടത്തിന് ഇറങ്ങണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള പല പാര്‍ട്ടികളും യുഡിഎഫില്‍ എത്തും. തെരഞ്ഞെടുപ്പിന് മുന്‍പ് വിസ്മയമുണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേചൊല്ലി തര്‍ക്കമുണ്ടെന്ന പ്രചാരണം സിപിഐഎമ്മിന്റെ തന്ത്രമാണെന്നും സതീശന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോണ്‍ഗ്രസ് ലക്ഷ്യ സമ്മിറ്റിലാണ് വി ഡി സതീശന്റെ പ്രതികരണം.
കോണ്‍ഗ്രസിന് ഒരു ഗാലക്സി ഓഫ് ലീഡര്‍ഷിപ്പുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കും. ഒരാള്‍പോലും പിണങ്ങില്ല.
ഞങ്ങള്‍ ഒരു ടീമായി ഒറ്റ കുടുംബമായി നില്‍ക്കും. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസമാണ് നമുക്കുള്ളത്. നൂറിലധികം സീറ്റുകളോടെ അധികാരത്തിലെത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു.