കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളെ അധിക്ഷേപിച്ച് വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍

തിരുവനന്തപുരം:കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളെ അധിക്ഷേപിച്ച് വൈസ് ചാന്‍സിലര്‍ മോഹനന്‍ കുന്നുമ്മല്‍.
ഇടത് അംഗങ്ങള്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവര്‍ എന്നും എഴുത്തും വായനയും അറിയാത്തവര്‍ പറയുന്നത് അനുസരിക്കേണ്ട കാര്യമില്ല എന്നും വി സി പറഞ്ഞു.
ജീവനക്കാരുടെ സംഘടന പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് വി സി യുടെ അധിക്ഷേപ പരാമര്‍ശം. യോഗത്തില്‍ രജിസ്ട്രാര്‍ സസ്‌പെന്‍ഷന്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം കോടതിയില്‍ ഹാജരാക്കിയത് വ്യാജ രേഖകളെന്നും വി സി ആരോപിച്ചു.
അതേസമയം സര്‍വകലാശാലയില്‍ പ്രതികാര നടപടിയുമായി വിസി മുന്നോട് പോകുകയാണ്. സിന്‍ഡിക്കേറ്റ് സബ് കമ്മറ്റി ചേരാന്‍ വി സി റൂം അനുവദിക്കാത്തതിനാല്‍ സബ് കമ്മറ്റി മാറ്റി വയ്ക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് തീരുമാനിക്കാനുള്ള സബ് കമ്മിറ്റി യോഗത്തിനാണ് വി സി റൂം അനുവദിക്കാതിരുന്നത്.