60-ലധികം രാജ്യങ്ങൾ പങ്കെടുത്ത് വൈബ്രന്റ് ബിൽഡ്കോൺ: വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പ്രദര്ശനം ഉദ്ഘാടനം ചെയ്തു
 

 
wwww
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനമായ വൈബ്രന്റ് ബില്‍ഡ്‌കോണ്‍ 2025 കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഉദ്‌ഘാടനം ചെയ്തു. സർക്കാരിൽ നിന്ന് യാതൊരു സാമ്പത്തിക സഹായവുമില്ലാതെ നടത്തുന്ന ഒരു എക്സ്പോയാണ് വൈബ്രന്റ് ബില്‍ഡ്‌കോണ്‍ എന്നും അദ്ദേഹം പരാമർശിച്ചു. 60-ലധികം രാജ്യങ്ങളില്‍ നിന്നായി 700 ഓളം പേരാണ് പങ്കെടുത്തത്.

"ഒരു രാഷ്ട്രം, ഒരു എക്സ്പോ" എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. കെട്ടിട നിർമ്മാണ വസ്തുക്കളുടെയും സെറാമിക് ഉത്പന്നങ്ങളുടെയും വിഭാഗം ഇന്ത്യയുടെ ജിഡിപിയിൽ 9% വരെ സംഭാവന ചെയുകയും 51 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത വർഷത്തിലാണ്  വൈബ്രന്റ് ബിൽഡ്കോൺ എക്സ്പോ നടക്കുന്നത്.

അടുത്ത വർഷം ഈ എക്‌സ്‌പോ 10 മടങ്ങ് വലുതായി വളരുമെന്ന് മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ചെറിയ നേട്ടങ്ങളിലല്ല അത്ഭുതങ്ങൾ സൃഷ്ടിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ ലോകത്ത് ഒന്നാമതെത്തുമെന്നും വൈബ്രന്റ് ബിൽഡ്‌കോണിന്റെ വിജയം അടിസ്ഥാന സൗകര്യങ്ങളുടെയും നിർമ്മാണ സാമഗ്രികളുടെയും മേഖലയുടെ അപാരമായ സാധ്യതകളാണ് തുറക്കുന്നതെന്നും ഭാവിയിൽ ഈ പ്രദര്ശനം ആഗോള തലത്തിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web