വെനസ്വേല ഭൂകമ്പം; 10,000ത്തിലധികം ആളുകള്‍ കാണാമറയത്ത്, മരണസംഖ്യ 920 കടന്നു
ലോകത്തെ നടുക്കിയ വെനസ്വേലന്‍ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 920 കടന്ന സാഹചര്യമാണ് നിലവിലുള്ളത്.
3360 പേര്‍ക്ക് ഇതുവരെ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ വന്‍നാശനഷ്ടമാണ് രാജ്യത്തുണ്ടായത്.
റിക്ടര്‍ സ്‌കെയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ അപകടത്തില്‍ 383 കെട്ടിടങ്ങളാണ് പൂര്‍ണമായി തകര്‍ന്നത്. ഇതിന് പുറമേ 13 ആശുപത്രി കെട്ടിടങ്ങള്‍ക്കും, 25ഓളം ഷോപ്പിംഗ് സെന്ററുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകള്‍ ഇപ്പോഴും കാണാമറയത്താണ്.
നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് വെനസ്വേലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വടക്കന്‍ തീരപ്രദേശമായ ലാ ഗ്വയ്‌റയിലാണ് ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയത്.
കാണാതായവര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയ വഴിയും തിരച്ചില്‍ തുടരുന്നുണ്ട്. വിവിധ രാജ്യങ്ങളുമായുള്ള ഏകോപനത്തോടെ ആണ് തിരച്ചില്‍.
വെനസ്വേല ഇതിനകം തന്നെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടിയന്തര സഹായങ്ങള്‍ അപരാപ്ത്യമാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.
കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ധനസഹായം ലഭിക്കാത്തതിനാല്‍ അടിയന്തര ചികിത്സകള്‍ നടക്കുന്നില്ലെന്നും ആരോഗ്യ സംവിധാനം പ്രതിസന്ധിയിലാണെന്നുമാണ് റിപ്പോര്‍ട്ട്.