വെള്ളികുളം സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ഞായറാഴ്ച
വെള്ളികുളം സെന്റ് ആന്റണീസ് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷിക സമ്മേളനം 28-ാം തീയതി ഞായറാഴ്ച 11.00 മണിക്ക് വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ നടത്തപ്പെടും.വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി ഫാ.സ്‌കറിയ വേകത്താനം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി പതാക ഉയര്‍ത്തും.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ വികാരി ഫാ.സ്‌കറിയ വേകത്താനം മീറ്റിംഗില്‍ അധ്യക്ഷത വഹിക്കും. ചൂണ്ടിച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോട്ടല്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഫാ. സെബിന്‍ പേഴത്തുങ്കല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോജോ ജോസഫ് തുണ്ടത്തില്‍ ആമുഖപ്രഭാഷണം നടത്തും.
സെഫി ജോസ് മൈലാടൂര്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിക്കും.ആല്‍ബിന്‍ സാജന്‍ തോട്ടപ്പള്ളില്‍ മിഷന്‍ലീഗ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഹെഡ്മാസ്റ്റര്‍ ജോമോന്‍ ജോര്‍ജ് കടപ്‌ളാക്കല്‍ മുഖ്യപ്രഭാഷണം നടത്തും.പിതൃദിനത്തിന്റെ ഭാഗമായി ജോസഫ് ക്കടപ്‌ളാക്കലിനെ ആദരിക്കും.
എസ്.എസ്.എല്‍.സി, പ്ലസ് ടു ജേതാക്കള്‍, സണ്‍ഡേ സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍, ലോഗോസ് ക്വിസ് വിജയികള്‍, സണ്‍ഡേസ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍
എന്നിവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തും.
തുടര്‍ന്നു കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. അനു മനേഷ് മുന്തിരിങ്ങാട്ടുകുന്നേല്‍, അല്‍ഫോന്‍സാ ജിബിന്‍ ചിറ്റേത്ത് ,സിസ്റ്റര്‍ ദിവ്യാഎലിസബത്ത് കീലത്ത് സി.എം.സി, മരീന കടപ്ലാക്കല്‍, ബോബിന്‍ ജിബി തോട്ടപ്പള്ളില്‍, അലോണ ഷോബി ചെരുവില്‍, ജിയാ. ജി. എലിസബത്ത് വളയത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.