വെള്ളികുളം സെന്റ് ആന്റണീസ് സ്വാശ്രയ സംഘം ഓണം ആഘോഷിച്ചു

 
onam celebration



വെള്ളികുളം: വെള്ളികുളം സെന്റ് ആന്റണിസ് സ്വാശ്രയ സംഘം ഓണം വിപുലമായി  ആഘോഷിച്ചു.

വിവിധ ഓണാഘോഷ മത്സരങ്ങള്‍ നടത്തി. ആഗി ബെന്നി കൊച്ചുവീട്ടില്‍ ഓണാഘോഷ സന്ദേശം നല്‍കി.

മാതാവിന്റെ പിറവിതിരുനാളും അധ്യാപക ദിനാഘോഷവും നടത്തപ്പെട്ടു.സെലിന്‍ പുത്തന്‍പുര അദ്ധ്യാപകദിന സന്ദേശം നല്‍കി. അധ്യാപികയായ സിസ്റ്റര്‍ ദിവ്യാ എലിസബത്ത് കീലത്തിന് ഉപഹാരം നല്‍കി ആദരിച്ചു.

സമാപന സമ്മേളനത്തില്‍ ഡെയ്‌സി വര്‍ക്കി കല്ലൂര്‍  അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്‌കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.

ഓണാഘോഷ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സോണല്‍ കോര്‍ഡിനേറ്റര്‍ ജെയ്സി മൂലേച്ചാലില്‍, ജെസി ഷാജി ഇഞ്ചയില്‍, ജാന്‍സി സെബാസ്റ്റ്യന്‍ കല്ലൂര്‍, ഷൈനി ബേബി നടുവത്തേട്ട്, നിഷാ ഷോബി ചെരുവില്‍, റീന റെജി വയലില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

Tags

Share this story

From Around the Web