വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ രക്ഷാകർത്തൃ സമ്മേളനവും ബോധവൽക്കരണ സെമിനാറും നടത്തി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പുതിയ അധ്യയനവർഷത്തിലെ പിടിഎ പൊതുയോഗവും ബോധവത്കരണ ക്ലാസും സ്കൂൾ ഹാളിൽ വച്ച് നടത്തി.
പിടിഎ പ്രസിഡൻ്റ് ആൻ്റണി കെ.ജെ.കൊല്ലിത്തടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാറുന്ന സമകാലീന സമൂഹവും കുടുംബാന്തരീക്ഷവും കുട്ടികളിൽ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് സ്കൂൾ മാനേജർ അഭിപ്രായപ്പെട്ടു.
ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ ആമുഖപ്രഭാഷണം നടത്തി. "മാറുന്ന കാലഘട്ടം - മാതാപിതാക്കളും കുട്ടികളും" എന്ന വിഷയത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.ഐ ബിനോയി ജോസഫ് ബോധവൽക്കരണ പ്രഭാഷണം നടത്തി.
മാറുന്ന കാലഘട്ടത്തിൽ മാതാപിതാക്കളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കുട്ടികളെ മൂല്യങ്ങളും ബോധ്യങ്ങളും നൽകി വളർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം സംസാരിച്ചു.
പിടിഎ യുടെ റിപ്പോർട്ട് സിനി ജിജി വളയത്തിൽ അവതരിപ്പിച്ചു. പുതിയ പ്രവർത്തന വർഷത്തിലെ പിടിഎ ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
ജോമി ആൻ്റണി കടപ്ളാക്കൽ, മാർട്ടിൻ പി ജോസ് പ്ലാത്തോട്ടം, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ, സിസ്റ്റർ ലിറ്റിൽ ഫ്ലവർ ചെരിവിൽ പറമ്പിൽ, ഹണി സോജി കുളങ്ങര, എൽസി സെബാസ്റ്റ്യൻ കല്ലാറ്റുപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.