പുതിയ നിയമം ബൈബിള്‍ പകര്‍ത്തി എഴുതി വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു.  ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 18 പേര്‍  ബൈബിള്‍ പകര്‍ത്തി എഴുതി പൂര്‍ത്തിയാക്കിയത്.

 
vekathanam

വെള്ളികുളം: പുതിയ നിയമം ബൈബിള്‍ പകര്‍ത്തി എഴുതി വെള്ളികുളം ഇടവക ശ്രദ്ധേയമാകുന്നു.പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ പാലാ രൂപതയ്ക്ക് നല്‍കിയ സ്‌നേഹോപഹാരമാണ് പുതിയ നിയമം ബൈബിള്‍ എഴുതി തയ്യാറാക്കിയത്.

കോവിഡ് കാലത്ത് ചുരുക്കം പേര്‍ പുതിയ നിയമം എഴുതി തയ്യാറാക്കിയെങ്കിലും ഇടവകയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് 18 പേര്‍ പുതിയ നിയമം ബൈബിള്‍ പകര്‍ത്തി എഴുതി പൂര്‍ത്തിയാക്കിയത്.

എഴുതി തയ്യാറാക്കിയ പുതിയ നിയമം ബൈബിള്‍ കെട്ടിലും മട്ടിലും അവതരണത്തിലും എഴുത്തിലുംഎല്ലാം പുതിയ നിയമ ബൈബിളിനെ വെല്ലുന്നതാണ്.

ജീവിത തിരക്കിനിടയില്‍ പുതിയ നിയമം ബൈബിള്‍ എഴുതി പൂര്‍ത്തീകരിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ബൈബിള്‍ എഴുതി തയ്യാറാക്കാന്‍ സാധിച്ചത് വലിയ ഒരു ദൈവ കൃപയായി എല്ലാവരും കാണുന്നു.

ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചപ്പോള്‍ ദൈവാനുഗ്രഹങ്ങളും തങ്ങള്‍ക്ക് ലഭിച്ചുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചവര്‍ക്ക് ഇടവകയുടെ സ്‌നേഹോപഹാരം സമ്മാനിക്കുമെന്ന് വികാരി ഫാ.സ്‌കറിയ വേകത്താനം  പറഞ്ഞു.


ജിജി വളയത്തില്‍, സെലിന്‍ മാത്യു പുത്തന്‍പുരയില്‍,ജൂലിയറ്റ് ജയ്‌സണ്‍ വാഴയില്‍ എന്നിവര്‍ മികച്ച ബൈബിള്‍ രചനയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം  കരസ്ഥമാക്കി. 


ഫാ.സ്‌കറിയ വേകത്താനം, സിസ്റ്റര്‍ ജീ സാ അടയ്ക്കാപ്പാറ സി.എം.സി,സ്റ്റെഫി മൈലാടൂര്‍, ജിജി വളയത്തില്‍, ജോര്‍ജ് മാത്യു തട്ടാം പറമ്പില്‍, സിമി ള്ളംതുരുത്തിയില്‍, മാഗി വള്ളിയാംതടത്തില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

captiON: പുതിയ നിയമം ബൈബിൾ പകർത്തി എഴുതിയ വെള്ളികുളം ഇടവകാംഗങ്ങൾ വികാരി ഫാ.സ്കറിയ വേകത്താനത്തോടൊപ്പം.

Tags

Share this story

From Around the Web