അരുവിത്തുറയില്‍ നടന്ന സീറോ മലബാര്‍ സമുദായ സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വെള്ളികുളം ഇടവകയുടെ പങ്കാളിത്തം ശ്രദ്ധേയമായി
 

 
aruvi 1

വെള്ളികുളം: സീറോ മലബാര്‍ സഭയുടെ സമുദായ ശക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് അരുവിത്തുറയില്‍ വെച്ച് നടന്ന സമുദായ സമ്മേളനത്തില്‍ വെള്ളികുളം ഇടവകയുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

ഇടവകയിലെ വാര്‍ഡ് പ്രതിനിധികള്‍,കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ ,എ.കെ.സി.സി, മാതൃവേദി, പിതൃവേദി, എസ്.എം.വൈ. എം, സ്വാശ്രയ സംഘം. സംഘടനകള്‍ തുടങ്ങിയ സംഘടന പങ്കാളിത്തവും സജീവമായിരുന്നു.

aruvi

ഇടവകയില്‍ നിന്ന് 150 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സമുദായശക്തീകരണ പ്രവര്‍ത്തനങ്ങളോട് ഇടവക കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഇതോടനുബന്ധിച്ച് എ.കെ. സി. സി .യുടെ 108 -ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് എട്ടാം തീയതി ഞായറാഴ്ച യൂണിറ്റില്‍ പതാകദിനമായി ആചരിച്ചു. ഇടവകയില്‍ സമുദായ ശക്തീകരണ സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ.സ്‌കറിയ വേകത്താനം പതാക ഉയര്‍ത്തി.

സമുദായ ശക്തീകരണത്തിന്റെ അനിവാര്യതയെകുറിച്ച് വികാരിയച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ബേബി കരോട്ടു പുള്ളോലില്‍, ജയ്‌സണ്‍ വാഴയില്‍, ജോജോ തുണ്ടത്തില്‍, സണ്ണി കണിയാംകണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ടോമി കൊച്ചുപുരയ്ക്കാട്ട്, തോമസ് വള്ളിയാംതടത്തില്‍,ജെസ്സി ഷാജി ഇഞ്ചയില്‍, ബിന്‍സി കരോട്ടുപുള്ളോലില്‍, ജോസഫ് കടപ്ലാക്കല്‍, ജിജി വളയത്തില്‍, ബിനി മണ്ണാറത്ത്, മരീന കടപ്ലാക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

Tags

Share this story

From Around the Web