കോട്ടയം ജില്ല ചില സമുദായങ്ങളുടെ കുത്തകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കയ്യിലാണ്. എസ്എന്‍ഡിപി യോഗം രാഷ്ട്രീയ ശക്തി ആകണം

 
vellappally nadeshan


കോട്ടയം: കോട്ടയം ജില്ല ചില സമുദായങ്ങളുടെ കുത്തകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കയ്യിലാണ്..
എസ്എന്‍ഡിപി യോഗം രാഷ്ട്രീയ ശക്തി ആകണം. 

അംഗങ്ങള്‍ അവരവരുടെ പാര്‍ട്ടികളില്‍ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിനു സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ അധികാരത്തിലെത്താന്‍ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതിനിധികള്‍ വേണമെന്നും വെള്ളാപ്പള്ളി കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതൃയോഗത്തില്‍ പറഞ്ഞു.

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തില്‍ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോള്‍ മലപ്പുറത്ത നാല് സീറ്റ് കൂടി. മുസ്ലിം സമുദായം ജനസംഖ്യ വര്‍ധിപ്പിക്കുവാന്‍ തുടങ്ങി. നമ്മള്‍ ജനസംഖ്യ നിയന്ത്രിച്ചാല്‍ ഇല്ലാതാവും. 

കേരളത്തില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് കൂടുതല്‍ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവര്‍ സീറ്റ് ചോദിക്കും. എന്നിട്ട് അവര്‍ ലക്ഷ്യമിടുന്നതു മുഖ്യമന്ത്രി സ്ഥാനമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

Tags

Share this story

From Around the Web