വെള്ളാപ്പള്ളിക്ക് മറുപടിയില്ലെന്നും ആര് വര്‍ഗീയത പറഞ്ഞാലും എതിര്‍ക്കുമെന്നും വിഡിസതീശന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
വെള്ളാപ്പള്ളിക്ക് മറുപടിയില്ലെന്നും ആര് വര്‍ഗീയത പറഞ്ഞാലും എതിര്‍ക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ മണ്ഡലത്തിലെ 52 ശതമാനം വോട്ടര്‍മാരും ഈഴവ സമുദായത്തില്‍പ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
'എന്റെ നിയോജക മണ്ഡലത്തിലെ 52 ശതമാനം വോട്ടര്‍മാരും ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. എന്നെ ഏറ്റവും അടുത്ത് അറിയാവുന്നത് എന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കാര്‍ക്കാണ്. ഞാന്‍ എന്ത് ഈഴവ വിരോധമാണ് പറഞ്ഞത്?
ഞാന്‍ ശ്രീനാരായണ ഗുരുദേവനെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വിശ്വസിക്കുന്ന ശ്രീനാരായണ പ്രചാരകന്‍ കൂടിയാണ്. ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞിരിക്കുന്നത് അത് അദ്ദേഹം പറയുന്നു എന്ന പരാതി മാത്രമെ വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ളൂ', സതീശന്‍ പറഞ്ഞു.
വിദ്വേഷ കാമ്പയിന്‍ നടത്താന്‍ ആര് ശ്രമിച്ചാലും അതിനെതിരെ പറയുമെന്ന് സതീശന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് യുഡിഎഫ് തയാറെടുക്കുകയാണെന്നും നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സിഎംപിയോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎംപി കണ്‍വെന്‍ഷനിലാണ് സതീശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടം വീട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഎംപിക്ക് ഒന്നില്‍ കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.