വേളാങ്കണ്ണി തിരുനാള്‍: എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍.കോട്ടയം, കൊല്ലം, ചെങ്കോട്ട വഴി സ്‌പെഷല്‍ ട്രെയിന്‍
വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് പ്രമാണിച്ച് എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. കോട്ടയം, കൊല്ലം, ചെങ്കോട്ട വഴിയാണ് ഈ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
06061 എറണാകുളം വേളാങ്കണ്ണി ട്രെയിന്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 10 വരെ വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും.
മടക്ക ട്രെയിന്‍ (06062) ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 11 വരെ വെള്ളിയാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.50ന് എറണാകുളത്ത് എത്തും.
കോട്ടയം, കൊല്ലം, ചെങ്കോട്ട വഴിയാണു സര്‍വീസ്. സെക്കന്‍ഡ് എസി2, തേഡ് എസി2, സ്ലീപ്പര്‍13, ജനറല്‍ സെക്കന്‍ഡ്2 എന്നിങ്ങനെയാണ് കോച്ചുകള്‍.