വേളാങ്കണ്ണി തീർത്ഥാടകരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

 
train
വേളാങ്കണ്ണി തീർത്ഥാടകരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഹൈബി ഈഡൻ എം.പി ദീർഘകാലമായി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവരുന്ന സർവീസിനാണ് ഇപ്പോൾ റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പുതിയ സമയക്രമം അനുസരിച്ച് ട്രെയിൻ ബുധനാഴ്ചകളിൽ രാത്രി 11.50-ന് എറണാകുളത്തുനിന്ന് പുറപ്പെടും. വ്യാഴാഴ്ച വൈകുന്നേരം 5.35-ന് ട്രെയിൻ വേളാങ്കണ്ണിയിലെത്തും. മടക്കയാത്ര വ്യാഴാഴ്ച രാത്രി 8.00-ന് വേളാങ്കണ്ണിയിൽ നിന്ന് ആരംഭിക്കും. ഈ ട്രെയിൻ വെള്ളിയാഴ്ച രാവിലെ 11.55-ന് എറണാകുളത്ത് തിരിച്ചെത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ സ്പെഷ്യൽ ട്രെയിനായിട്ടാണ് സർവീസ് അനുവദിച്ചിരിക്കുന്നത്. സർവീസ് ആരംഭിക്കുന്ന തീയതി റെയിൽവേ വൃത്തങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വേളാങ്കണ്ണിയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അനുവദിച്ച ഈ പുതിയ സർവീസ് ഭക്തജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഗുണകരമാകും.വേളാങ്കണ്ണി തീർത്ഥാടകരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് പുതിയ പ്രതിവാര സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഹൈബി ഈഡൻ എം.പി ദീർഘകാലമായി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവരുന്ന സർവീസിനാണ് ഇപ്പോൾ റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പുതിയ സമയക്രമം അനുസരിച്ച് ട്രെയിൻ ബുധനാഴ്ചകളിൽ രാത്രി 11.50-ന് എറണാകുളത്തുനിന്ന് പുറപ്പെടും. വ്യാഴാഴ്ച വൈകുന്നേരം 5.35-ന് ട്രെയിൻ വേളാങ്കണ്ണിയിലെത്തും. മടക്കയാത്ര വ്യാഴാഴ്ച രാത്രി 8.00-ന് വേളാങ്കണ്ണിയിൽ നിന്ന് ആരംഭിക്കും. ഈ ട്രെയിൻ വെള്ളിയാഴ്ച രാവിലെ 11.55-ന് എറണാകുളത്ത് തിരിച്ചെത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ സ്പെഷ്യൽ ട്രെയിനായിട്ടാണ് സർവീസ് അനുവദിച്ചിരിക്കുന്നത്. സർവീസ് ആരംഭിക്കുന്ന തീയതി റെയിൽവേ വൃത്തങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വേളാങ്കണ്ണിയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അനുവദിച്ച ഈ പുതിയ സർവീസ് ഭക്തജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഗുണകരമാകും.

Tags

Share this story

From Around the Web