പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവം; ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം

 
Abin varketly

പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നടപടിക്കെതിരെ പ്രതിഷേധം ശക്തം. പ്രതിഷേധവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ സംഘടന രംഗത്തെത്തി. സസ്പെൻഷൻ നടപടി പിൻവലിക്കണമെന്നും നിയമ ലംഘനത്തിന് ആണ് പിഴ ഇട്ടത്, അടൂരിലെ പതിവ് പരിശോധനയ്ക്കിടെയായിരുന്നു നടപടി, അവിടം പ്രളയബാധിത പ്രദേശമല്ലായിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിന്‍റെ ഒരു ലക്ഷണങ്ങളും വാഹനത്തിൽ ഇല്ലായിരുന്നു. നിയമവിരുദ്ധമായി ഘടിപ്പിച്ച ലൈറ്റുകൾക്കും പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാലാവധി കഴിഞ്ഞതിനും ആയിരുന്നു പിഴ ചുമത്തിയതെന്നും കേരള മോട്ടോർ വെഹിക്കിൾ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സംഭവത്തില്‍ ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ പരാതിയിൽ രണ്ട് ഉദ്യോഗസ്ഥരെ മന്ത്രി സസ്പെൻഡ് ചെയ്തിരുന്നു. അടൂർ എം വി ഡി സ്ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു , ഷമീർ എന്നിവരെയായിരുന്നു സസ്പെൻഡ് ചെയ്തത്.

Tags

Share this story

From Around the Web