റാഞ്ചിയിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം;  
 നാല് കുട്ടികൾ ഉൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം

 
5666

റാഞ്ചി: തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു. ഗുരുതര പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.

പ്രസിദ്ധമായ രജറപ്പ ക്ഷേത്രത്തിലേക്ക് ദർശനത്തിനായിപ്പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

 ഝാർഖണ്ഡിൽ രാംഗഢ് ജില്ലയിലെ റാഞ്ചി-പട്ന ദേശീയപാതയിൽ ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. .

14 പേർ സഞ്ചരിച്ചിരുന്ന സ്കോർപിയോ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ബീഹാറിലെ നളന്ദ ജില്ലയിലെ ജംഗ്ഹാരോ ഗ്രാമവാസികളാണ് അപകടത്തിൽപ്പെട്ടത്. സ്കോർപിയോയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.

Tags

Share this story

From Around the Web