മാസപ്പടി കേസില്‍ വീണാ വിജയനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു
Jun 25, 2026, 23:23 IST
കൊച്ചി: മാസപ്പടി കേസില്‍ വീണാ വിജയനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇത് രണ്ടാം തവണയാണ് വീണയെ ഇഡി ചോദ്യം ചെയ്ത് വിട്ടയയ്ക്കുന്നത്.
ഒൻപത് മണിക്കൂർ നീണ്ടുനിന്ന ശേഷമാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ നിന്ന് വീണ പുറത്തിറങ്ങിയത്.
മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒയിൽ നിന്ന് നിർണായക രേഖകൾ ലഭിച്ചതിന് പിന്നാലെ ആയിരുന്നു വീണയെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിപ്പിച്ചത്.
കേസിൽ ജൂൺ 29ന് ഹാജരാകാൻ വീണയ്ക്ക് നിർദേശമുണ്ടായിരുന്നു.