മുഖ്യമന്ത്രി മോഹന്‍ലാലുമായി ഇന്റര്‍വ്യൂ നടത്തിയതില്‍ എന്താണ് തെറ്റ്. അതിനെ എതിര്‍ക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍പ് ഉമ്മന്‍ ചാണ്ടി നടത്തിയ പരിപാടിയുടെ പേരെങ്കിലും മാറ്റാമായിരുന്നു
കോട്ടയം: മുഖ്യമന്ത്രി, മോഹന്‍ലാലുമായി ഇന്റര്‍വ്യൂ നടത്തിയത്തില്‍ എന്താണ് തെറ്റ്, അതിനെ എതിര്‍ക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുന്‍പ് ഉമ്മന്‍ ചാണ്ടി നടത്തിയ പരിപാടിയുടെ പേരെങ്കിലും മാറ്റാമായിരുന്നു. അങ്ങനെയെങ്കിലും മുഖ്യമന്ത്രി ഒന്ന് ചിരിച്ചുവല്ലോ.
വാര്‍ത്താ സമ്മേളനങ്ങളില്‍ പോലും മറുപടി പറയാത്ത മുഖ്യമന്ത്രി ഇന്റര്‍വ്യൂ നടത്തിയല്ലോ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡാറ്റാ ആര് മോഷ്ടിച്ചാലും തെറ്റാണ്. പ്രധാനമന്ത്രി മോഷ്ടിച്ചാല്‍ മുഖ്യമന്ത്രിയും മോഷ്ടിക്കുമോ. സ്പാര്‍കില്‍ നിന്നു സര്‍ക്കാര്‍ ഡാറ്റ മോഷ്ടിച്ചു.
ജനങ്ങളെ കബളിപ്പിക്കുന്ന പ്രഖ്യാപനവുമായി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാരെന്ന് വിഡി സതീശന്‍ പറഞ്ഞു. ആദ്യത്തേത് ശമ്പള പരിഷ്‌കരണ കമ്മീഷന്‍. ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്ന സ്ഥിതിയാണ്. 2023ല്‍ നല്‍കിയ ജെ ബി കോശി കമ്മീഷനാണ്.
മൂന്നുവര്‍ഷക്കാലം പൂഴ്ത്തി വെച്ചിട്ട് ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ പലതരത്തിലുള്ള സമരങ്ങള്‍ നടത്തി. കൃത്യമായ നിയമനങ്ങള്‍ നടത്തിയില്ല. പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡ് ഇട്ട സര്‍ക്കാരാണിത്. എന്നിട്ടാണ് ഇപ്പോള്‍ പിഎസ്‌സി പ്രായം കൂട്ടിയത്.
സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. പിന്‍വാതില്‍ നിയമനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയാല്‍ പുതിയ സര്‍ക്കാര്‍ അതെല്ലാം റദ്ദാക്കും. ജനങ്ങളുടെ ചെലവില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്നും സതീശന്‍ പറഞ്ഞു.
ആരോഗ്യ മന്ത്രി ഒരു വലിയ ഹാള്‍ വാടകക്ക് എടുക്കണം. എന്നിട്ട് അന്വേഷണത്തിന് ഉത്തരവ് ഇട്ട കേസ് എല്ലാം അവിടെ വെക്കണം. വീണ ജോര്‍ജ് ആംബുലന്‍സ് കമ്മിഷന്‍ പ്രസംഗിച്ചു നടക്കാതെ അതില്‍ നടപടി എടുക്കണമെന്നും സതീശന്‍ പറഞ്ഞു.
തന്ത്രിക്ക് ഒരു പരിരക്ഷയും വേണ്ട. പക്ഷേ, ഒരു പൗരന് പരിരക്ഷ വേണ്ടേ. എന്തിനാണ് അറസ്റ്റെന്ന് സര്‍ക്കാര്‍ പറയണം. തെളിവ് ഇല്ലെന്ന് പറഞ്ഞത് കോടതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.