100 ദിവസം പൂര്‍ത്തിയാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍. അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത് അഭിമാന പദ്ധതികള്‍
100 ദിവസം പൂര്‍ത്തിയാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍. അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചത് അഭിമാന പദ്ധതികള്‍.
പ്രിയദര്‍ശിനിയും, മിഷന്‍ സമുദ്രയും, ഓപ്പറേഷന്‍ തൂഫാനും, മൈ പൊലീസ് സ്റ്റേഷനുമെല്ലാം ജനങ്ങള്‍ ഏറ്റെടുത്തു. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങള്‍ക്കൊപ്പം പുതിയ പ്രോജക്ടുകളും സര്‍ക്കാരിന്റെ പദ്ധതിയിലുണ്ട്.
സ്വപ്ന പദ്ധതികള്‍ നടപ്പിലാക്കി മുന്നേറുമ്പോള്‍ സര്‍ക്കാരിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളും ചെറുതല്ല.പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ 100 ദിവസം പിന്നിടുമ്പോള്‍ സുപ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും.
ഗതാഗത മന്ത്രി ഇജ ജോണ്‍ നടത്തിയ സ്ത്രീകള്‍ക്കെതിരായ പരാമര്‍ശം ഒഴിവാക്കിയാല്‍ ജനങ്ങളുടെ പ്രിയപ്പെട്ട പദ്ധതിയായി പ്രിയദര്‍ശിനി മാറി. കേരളത്തെ ഒരു ആഗോള മാരിടൈം ഹബ്ബായും പോര്‍ട്ട് സിറ്റിയായും മാറ്റുന്ന മിഷന്‍ സമുദ്ര തന്നെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ മികച്ച പ്രോജക്ടുകളില്‍ ഒന്ന്.
വകുപ്പുകള്‍ പരിശോധിക്കുമ്പോള്‍ ആഭ്യന്തരം തന്നെയാണ് ഭരണത്തില്‍ ഒരു പിടി മുന്നില്‍. ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാനും, കേരള പൊലീസിന് പുതിയ മുഖം നല്‍കിയ മൈ പൊലീസ് സ്റ്റേഷനുകളും സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളായി മാറി.
വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താന്‍ മുകുളം,പ്രതിഭാ ശ്രീ, മധുരിതം,താരാപഥം,എ എറൈസ്, അക്വാറ്റി ഫിറ്റ് നീന്തല്‍ പദ്ധതിയും മാതൃകാപരമാണ്.
നവകേരള സദസ്സിനിടെ നടന്ന രക്ഷാപ്രവര്‍ത്തനം. എഡിജി പി എം ആര്‍ അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
വീണാ ജോര്‍ജിനെതിരായ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധവും എസ്‌ഐടിക്ക് മുന്‍പിലേക്ക് എത്തി. പ്രമാദമായ പിഎസ്സി ക്രമക്കേടിലും വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായില്ല.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്ക് അപ്പുറം കോടിക്കണക്കിന് രൂപയുടെ അഴിമതി നെയ്യ് വാങ്ങിയതില്‍ ഉണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെസ്സിയുടെ പേരില്‍ നടന്ന സാമ്പത്തിക ക്രമക്കേടുവരെ എത്തിനില്‍ക്കുന്നു യുഡിഎഫ് സര്‍ക്കാരിന്റെ അന്വേഷണ ഇടപെടല്‍.