വി.ബി.എസ്. സപ്തതി ആഘോഷ പരിപാടികള്‍ മല്ലപ്പള്ളി ഹോളി ഇമ്മാനുവേല്‍ സി.എസ്.ഐ. ദൈവാലയത്തില്‍
കേരളത്തില്‍ ആദ്യമായി വി.ബി.എസ്. ആരംഭിച്ചത് ചരിത്രപ്രസിദ്ധമായ മല്ലപ്പള്ളിയിലാണ്. കേരളത്തിലെ വി.ബി.എസ്. എഴുപത് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ അതിന്റെ സപ്തതി ആഘോഷപരിപാടികള്‍ മല്ലപ്പള്ളി ഹോളി ഇമ്മാനുവേല്‍ സി.എസ്.ഐ. ദൈവാലയത്തില്‍ നടന്നു.

സമ്മേളനം ഉദ്ഘാടനം സി എസ് ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ ഡോ മലയില്‍ സാബു കോശി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.
വി.ബി.എസ്. പൂര്‍വ്വവിദ്യാര്‍ത്ഥികളായ, മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ അഭിവന്ദ്യ തോമസ് സാമുവല്‍ തിരുമേനിയും മാര്‍ത്തോമ്മ സഭയുടെ അടൂര്‍ ഭദ്രാസന ബിഷപ്പായ അഭിവന്ദ്യ മാത്യൂസ് മാര്‍ സെറാഫിം തിരുമേനിയും ഈ സമ്മേളനത്തിന്റെ ഭാഗമായത് ധന്യമായ നിമിഷങ്ങളായി മാറി.

ജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ സുവനീര്‍ തദവസരത്തില്‍ പ്രകാശനം ചെയ്തു.ആദ്യ വി.ബി.എസ്. അധ്യാപകരായ കെ. സി. ചെറിയാന്‍, സി.കെ. ജോര്‍ജ് എന്നിവരെ ആദരിച്ചു.