വി ബി എസ് പുസ്തക പ്രകാശനം നടത്തി

 
Vbs

മധ്യകേരള മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസ വകുപ്പിന്റെയും ക്രിസ്തീയ വിദ്യാഭ്യാസ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ കേരള റീജനല്‍ വി. ബി. എസിനു വേണ്ടി തയ്യാറാക്കിയ പുതിയ പാഠ്യപദ്ധതിയുടെ രണ്ടാം ഭാഗത്തിന്റെ പ്രകാശനം മധ്യകേരള മഹായിടവക അധ്യക്ഷന്‍ റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ മഹായിടവക സ്ത്രീജനസഖ്യം പ്രസിഡന്റ് ഡോ. ജെസ്സി സാറാ കോശിക്ക് നല്‍കി നിര്‍വഹിച്ചു. 


ക്രിസ്തീയ വിദ്യാഭ്യാസ വകുപ്പ് ജനറല്‍ സെക്രട്ടറി റവ. അലക്‌സ് ഏബ്രഹാം, ക്രിസ്തീയ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി  ചാണ്ടി ഏബ്രഹാം, അടൂര്‍ ജില്ലാ സണ്‍ഡേസ്‌കൂള്‍ സെക്രട്ടറി പി. കെ. ജോണ്‍ കരിക്കുലം ടീം അംഗങ്ങളായ ജിസ്സു അച്ചാ വര്‍ഗീസ്, സൗമിനി ജോണ്‍, സണ്‍ഡേസ്‌കൂള്‍ സ്‌നേഹിതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags

Share this story

From Around the Web