വത്തിക്കാനിലെ സാന്ത്വന ജൂബിലിയാചരണം നാളെ

 
vatican

വത്തിക്കാന്‍ സിറ്റി: ജീവിത ദുരിതങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കും അതനുഭവിച്ചവര്‍ക്കും സമാശ്വാസത്തിന്റെ ജൂബിലിയാചരണം വത്തിക്കാനില്‍ ഒരുങ്ങുന്നു. ജീവിതത്തില്‍ യാതനകള്‍, ദാരിദ്ര്യം തുടങ്ങിയ വിവിധങ്ങളായ കാരണങ്ങളാല്‍ വേദനയനുഭവിച്ചവരോ ഇപ്പോള്‍ സഹനത്തിലൂടെ കടന്നുപോകുന്നവരോ ആയവര്‍ക്കുവേണ്ടി ഒരു ദിവസം മാറ്റിവെച്ചാണ് സമാശ്വാസത്തിന്റെ ജൂബിലി ആചരിക്കപ്പെടുന്നത്.

2025 പ്രത്യാശയുടെ ജൂബിലി വര്‍ഷമായി ആചരിക്കപ്പെടുന്നതിന്റെ ഭാഗമായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 15 തിങ്കളാഴ്ചയാണ് ഈ സാന്ത്വന ജൂബിലി ആചരണം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണായിരത്തിയഞ്ഞൂറോളം പേര്‍ ഇതില്‍ പങ്കുകൊള്ളുമെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രതീക്ഷ പ്രകടിപ്പിച്ചു.

ജൂബിലി ആചരണത്തിനെത്തുന്നവര്‍ തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിലൂടെ പ്രവേശിക്കും. തിങ്കളാഴ്ച വൈകുന്നേരം ബസിലിക്കയില്‍ ലെയോ പതിനാലാമന്‍ പാപ്പ നയിക്കുന്ന ജാഗരണ പ്രാര്‍ത്ഥന നടക്കും.

പ്രത്യാശയുടെ നാഥയായ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ സാന്നിധ്യത്തിലായിരിക്കും പ്രാര്‍ത്ഥനാശുശ്രൂഷ.

Tags

Share this story

From Around the Web