വിവിധ സര്‍വകലാശാലകളില്‍ സമകാലിക കലാപ്രദര്‍ശന പരമ്പരകള്‍ സംഘടിപ്പിക്കാനൊരുങ്ങി വത്തിക്കാന്‍
സൗന്ദര്യശാസ്ത്രത്തെയും ധാര്‍മ്മികതയെയും കൂട്ടിയിണക്കി ആധുനിക ലോകം നേരിടുന്ന സാമൂഹിക-സാംസ്‌കാരിക വെല്ലുവിളികള്‍ക്ക് ഉത്തരം തേടാന്‍ കത്തോലിക്കാ സര്‍വകലാശാലകളുടെ കൂട്ടായ്മ.
വത്തിക്കാന്റെ സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ഡിക്കാസ്റ്ററി ഇതിനായി 'ആദ്യ കത്തോലിക്കാ സര്‍വകലാശാലാ സമകാലിക കലാ ട്രൈനിയല്‍' സംഘടിപ്പിക്കുന്നു.
ആഗോളതലത്തില്‍ ഉടനീളമുള്ള കത്തോലിക്കാ സര്‍വകലാശാലകളെ പങ്കാളികളാക്കിക്കൊണ്ട് നടത്തുന്ന ഈ സംരംഭത്തിന്റെ പ്രധാന പ്രമേയം 'സഹാനുഭൂതിക്കായുള്ള ശീലങ്ങള്‍' എന്നതാണ്.
2026 ഓഗസ്റ്റ് 27-ന് ബ്രസീലിലെ പൊന്തിഫിക്കല്‍ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് റിയോ ഡി ജനീറോയില്‍ ട്രീനാലെയ്ക്ക് തുടക്കം കുറിക്കും. 2026 ഓഗസ്റ്റില്‍ തുടങ്ങുന്ന ഈ പ്രദര്‍ശന പരമ്പര 2028 ഫെബ്രുവരിയിലാണ് അവസാനിക്കുക. പോര്‍ച്ചുഗലിലെ കാത്തലിക് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ഡീന്‍ നൂനോ ക്രെസ്‌പോയാണ് ട്രീനാലെയുടെ ചീഫ് ക്യൂറേറ്റര്‍.
വിവിധ വിഷയങ്ങളിലുള്ള അറിവുകളെയും (ശിലേൃറശരെശുഹശിമൃ്യ രീി്‌ലൃമെശേീി) ആധുനിക കലയെയും സംയോജിപ്പിച്ച് ആളുകള്‍ക്കിടയില്‍ സഹാനുഭൂതിയും പരസ്പര ധാരണയും വളര്‍ത്തുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
''സഹാനുഭൂതി എന്ന ആശയം സമകാലിക കലയെയും ധാര്‍മ്മികതയെയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള മികച്ച അവസരമാണ് നല്‍കുന്നത്.
ക്ഷമയും കഠിനാധ്വാനവും ആവശ്യമുള്ള, എന്നാല്‍, ഏറെ ഫലദായകമായ പരസ്പര അംഗീകാരത്തിലൂടെ നമ്മെ ഓരോരുത്തരെയും പരസ്പരം അടുപ്പിക്കാന്‍ ഈ സംരംഭത്തിന് സാധിക്കും''- ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കര്‍ദിനാള്‍ ഹോസെ ടോലെന്റിനോ ഡി മെന്‍ഡോണ്‍സ വെളിപ്പെടുത്തി.