ക്രൈസ്തവ-കണ്‍ഫ്യൂഷ്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ആദ്യ സമ്മേളനത്തിന് വത്തിക്കാന്‍ തുടക്കമിടുന്നു
ഏഷ്യന്‍ ധാര്‍മ്മിക പാരമ്പര്യങ്ങളിലേക്ക് കത്തോലിക്കാ സഭയുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ക്രൈസ്തവരും കണ്‍ഫ്യൂഷ്യന്‍ വിശ്വാസികളും തമ്മിലുള്ള ആദ്യ സമ്മേളനം വത്തിക്കാന്‍ സംഘടിപ്പിക്കുന്നു.
മതസൗഹാര്‍ദ സംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി ഓഗസ്റ്റ് നാല് മുതല്‍ അഞ്ച് വരെ ദക്ഷിണ കൊറിയയില്‍ വച്ച് 'ഒരു നല്ല സമൂഹത്തിനായുള്ള ക്രൈസ്തവ-കണ്‍ഫ്യൂഷ്യന്‍ സംഭാവനകള്‍: പുതിയ ആകാശം, പുതിയ ഭൂമി, വലിയ കൂട്ടായ്മ' എന്ന വിഷയത്തില്‍ സംവാദം നടത്തും.
യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ് (ഡഇഅച) റിപ്പോര്‍ട്ട് പ്രകാരം, സാര്‍വത്രിക സഹോദര്യം, സദ്ഗുണമുള്ള നേതൃത്വം, പരിസ്ഥിതി പ്രതിബദ്ധത എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സിസോളിലെ സോഗാങ് സര്‍വകലാശാലയില്‍ വൈദികരും പണ്ഡിതന്മാരും ഒന്നിച്ചുചേരും. മതസൗഹാര്‍ദ്ദ സംവാദങ്ങള്‍ക്കായുള്ള ഡികാസ്റ്ററിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ജേക്കബ് കൂവക്കാടും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും. കൊറിയന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയും ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
പാശ്ചാത്യ ലോകത്ത് കണ്‍ഫ്യൂഷ്യസ് എന്നറിയപ്പെടുന്ന ചൈനീസ് തത്ത്വചിന്തകനായ കോങ് ക്വിയോയുടെ ധാര്‍മ്മിക ഉപദേശങ്ങളില്‍ നിന്നാണ് കണ്‍ഫ്യൂഷ്യനിസം വികസിച്ചുവന്നത്.
സ്രഷ്ടാവായ ദൈവത്തോടുള്ള ഭക്തിയേക്കാള്‍ ഉപരിയായി മാതാപിതാക്കളോടുള്ള ഭക്തി, പൂര്‍വികരെ ആദരിക്കല്‍, ധാര്‍മ്മികമായ ആത്മവിശുദ്ധി, സൗഹാര്‍ദപരമായ സാമൂഹിക ബന്ധങ്ങള്‍ എന്നിവയ്ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്.
വേള്‍ഡ് ഡാറ്റാബേസ് ഓഫ് റിലീജിയന്‍സിന്റെ 2025-ലെ കണക്കനുസരിച്ച്, ലോകമെമ്പാടുമായി ഏകദേശം 87.5 ലക്ഷം കണ്‍ഫ്യൂഷ്യന്‍ വിശ്വാസികളുണ്ട്. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജീവിക്കുന്നത് ദക്ഷിണ കൊറിയയിലാണ് (56,16,520). ചൈന (17,37,191), മ്യാന്മര്‍ (8,13,322), തായ്ലന്‍ഡ് (2,61,330), ജപ്പാന്‍ (1,62,179) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍.