വത്തിക്കാൻ ബസിലിക്കയിലേക്കുള്ള പ്രവേശന സമയം വർധിപ്പിച്ചു

 
Vatican

വത്തിക്കാനിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ പത്രോസിൻറെ നാമധേയത്തിലുള്ള പേപ്പൽ ബസിലിക്ക, വിശ്വാസികൾക്ക്, ജൂൺ മാസം ഒന്ന് മുതൽ എല്ലാ ദിവസവും പ്രാദേശിക സമയം എട്ടു മണിവരെ തുറന്നിട്ടിരിക്കുമെന്നു, ബസിലിക്കയുടെ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സന്ദർശകരുടെ തിരക്കും പ്രതീക്ഷിക്കുന്ന സുരക്ഷാ പരിശോധനാ കാത്തിരിപ്പ് സമയവും കണക്കിലെടുത്ത്, അവസാന പ്രവേശനം വൈകുന്നേരം 7:15-ന് ആയിരിക്കുമെന്നും വാർത്താകുറിപ്പിൽ എടുത്തു പറഞ്ഞു.

വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഈ ബസിലിക്ക, കത്തോലിക്ക വിശ്വാസികളുടെ പ്രധാനപ്പെട്ട  ഒരു തീർത്ഥാടന കേന്ദ്രവും, എല്ലാവർക്കും, വാസ്തു ശിലാ രൂപകല്പനയുടെ അതിശയകരമായ ഒരു വൈഭവുമാണ്.  324-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ പിന്തുണയോടെ സിൽവസ്റ്റർ പാപ്പാ  ആണ് ആദ്യത്തെ ബസിലിക്ക നിർമ്മിച്ചത്.

Tags

Share this story

From Around the Web