വൈശാഖ് ദിന ആശംസകൾ ബുദ്ധമത വിശ്വാസികൾക്ക് നേർന്ന് മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി

Decastry

നിരായുധീകരിക്കപ്പെട്ടതും, നിരായുധീകരിക്കുന്നതുമായ സമാധാനത്തിനായി, ക്രൈസ്തവരും, ബുദ്ധ മത വിശ്വാസികളും എന്ന പ്രമേയത്തെ ആസ്പദമാക്കിക്കൊണ്ട്, ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികൾ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിശേഷദിവസമായ, വെസാക് അഥവാ വൈശാഖ് ദിനത്തിന്റെ ആശംസകൾ നേർന്നു കൊണ്ട്, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി സന്ദേശം പ്രസിദ്ധീകരിച്ചു. മെയ് മാസത്തിലെ പൗർണ്ണമി നാളിൽ (ബുദ്ധപൂർണിമ) ആണ് വെസാക് ആഘോഷിക്കുന്നത്. ശ്രീബുദ്ധന്റെ ജനനം, ജ്ഞാനോദയം (നിർവാണം), മഹാപരിനിർവാണം (മരണം) എന്നിവയാണ് ഈ ദിനത്തിൽ അനുസ്മരിക്കപ്പെടുന്നത്.

ഈ വിശേഷ ദിവസം, ജ്ഞാനത്തിന്റെയും അനുകമ്പയുടെയും സമാധാനത്തിന്റെയും പാത പുതുക്കാനുള്ള ക്ഷണമാണ് നൽകുന്നതെന്ന് സന്ദേശത്തിന്റെ ആമുഖത്തിൽ എടുത്തു പറഞ്ഞു. സമാധാനം എന്നത്, യുദ്ധത്തിന്റെ അഭാവം മാത്രമല്ല, മറിച്ച് മനുഷ്യ ഹൃദയത്തിൽ വാസം ഉറപ്പിക്കേണ്ടുന്ന, ഒരു ദാനമാണെന്നും, അത് ഏവരെയും  പ്രബുദ്ധമാക്കുകയും പരിവർത്തനം ചെയ്യുകയും ചെയ്യുന്ന ശാന്തവും, ശക്തവുമായ ഒരു സാന്നിധ്യമാണെന്നും സന്ദേശത്തിൽ അടിവരയിട്ടു പറയുന്നു. സമാധാനം നിത്യതയുടെ ശ്വാസമാണ് എന്ന ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളും സന്ദേശം ഉദ്ധരിക്കുന്നു.

വിദ്വേഷത്തിന്റെയും ഭയത്തിന്റെയും കൊടുങ്കാറ്റുകൾ  ഭീഷണിപ്പെടുത്തുന്ന കാലഘട്ടത്തിൽ, നിരായുധീകരിക്കപ്പെട്ടതും, നിരായുധീകരിക്കുന്നതുമായ സമാധാനം ഏറെ പ്രധാനപ്പെട്ടതാണെന്നും, അത്, സത്യം, അനുകമ്പ, പരസ്പര വിശ്വാസം എന്നിവയിൽ നിന്ന് നിർഗ്ഗളിക്കുന്നുവെന്നും എടുത്തു പറയുന്നു. യുദ്ധങ്ങൾ, അക്രമം, വർദ്ധിച്ചുവരുന്ന വംശീയ-മത ദേശീയത, മതത്തിന്റെ പേരിലുള്ള വക്രതകൾ എന്നിവ ഇന്ന് മനുഷ്യരാശിയെ ഏറെ മുറിവേൽപ്പിക്കുന്നുവെന്നും, അതിനാൽ സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തിരത ഏറെ ആവശ്യമാണെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.

ഇക്കാര്യങ്ങളിൽ  ആത്മീയ പാരമ്പര്യങ്ങൾ ഒരു വലിയ പങ്കു വഹിക്കുന്നുണ്ടെന്നും, അവ നമ്മുടെ ഹൃദയങ്ങളെ ശത്രുതയിൽ നിന്ന് ശുദ്ധീകരിക്കാനും,  അതിരുകൾ മറികടന്നുകൊണ്ട് പരസ്പരം അടുക്കുന്നതിനും,   ഒരൊറ്റ മനുഷ്യ കുടുംബത്തിലെ അംഗങ്ങളായി പരസ്പരം അംഗീകരിക്കാനും നമ്മെ ക്ഷണിക്കുന്നുവെന്നും എടുത്തു പറയുന്നു. അതിനാൽ ഹൃദയങ്ങളെ നിരായുധമാക്കണമെന്നും, ഇതിനായി  മനോഭാവങ്ങളുടെ പരിവർത്തനവും, മൂർത്തമായ പ്രവർത്തനത്തോടുള്ള പ്രതിബദ്ധതയും ആവശ്യമാണെന്നും, അപ്രകാരം, സംഭാഷണത്തിന്റെയും, അനുരഞ്ജനത്തിന്റെയും വക്താക്കളാകുവാനുള്ള വിളിയാണ് ഓരോ മതനേതാക്കളിലും  നിക്ഷിപ്തമായിരിക്കുന്നതെന്നും സന്ദേശം ചൂണ്ടിക്കാണിക്കുന്നു.

 സമാധാനം വളർത്തിയെടുക്കുക എന്നതിനർത്ഥം അതിന്റെ ആഴത്തിലുള്ള ഉറവിടങ്ങളെ പരിപോഷിപ്പിക്കുക എന്നതാണെന്നും, അതിനായി ബുദ്ധമതക്കാരും, ക്രിസ്ത്യാനികളും പൊതുവായ പ്രതിബദ്ധതയോടെ സമാധാനത്തിന്റെ സാക്ഷികളായി മാറുവാനും സന്ദേശത്തിലൂടെ ക്ഷണിക്കുന്നു. വൈശാഖ ആഘോഷം ശാന്തതയും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ എന്ന ആശംസയും ഏവർക്കും നൽകിക്കൊണ്ടാണ്, സന്ദേശം ഉപസംഹരിക്കുന്നത്.

Tags

Share this story

From Around the Web