തലശേരി അതിരൂപതയുടെ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടിന് വത്തിക്കാന്റെ അംഗീകാരം
തലശേരി: തലശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സയന്‍സസിന് വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എഡ്യുക്കേഷന്റെ അംഗീകാരം.
ഇതോടെ ബംഗളൂരുവിലെ ധര്‍മാരാം വിദ്യാക്ഷേത്രത്തോടു ചേര്‍ന്ന് മൂന്നു വര്‍ഷത്തെ റെഗുലര്‍ ദൈവശാസ്ത്ര ബിരുദ കോഴ്‌സ് ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കാനാകും. പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ആര്‍ച്ച് ബിഷപ്പ് എമെരിറ്റസുമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിച്ച് നിര്‍വഹിച്ചു.
ഡിക്രി പ്രഖ്യാപനം ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് ഫാ. ഡോ. മാത്യു ആറ്റുങ്കല്‍ സിഎംഐ നിര്‍വഹി ച്ചു. ടെലി ആല്‍ഫാ സെന്റര്‍ ഫോര്‍ റിലിജിയസ് സയന്‍സസ് ഡീന്‍ ഫാ. ഡോ. ജോജി കാക്കരമറ്റത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് ഫാ. ഡോ. ഫിലിപ്പ് കവിയില്‍, ധര്‍മാരാം വിദ്യാക്ഷേത്രം തിയോളജി ഫാക്കല്‍റ്റി ഡീന്‍ ഫാ. ഡോ. പോള്‍ കൊച്ചാപ്പിള്ളി സിഎംഐ, ആല്‍ഫയിലെ ധര്‍മാരാം വിദ്യാക്ഷേത്രം പ്രതിനിധി ഫാ. ഡോ. ജോയ് കാക്കനാട്ട് സിഎംഐ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ഡോ. മാത്യു കൊട്ടുകാപ്പ ള്ളി സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഫാ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളില്‍ നന്ദിയും പറഞ്ഞു.
സെമിനാരി ക്വയറോടു കൂടിയാരംഭിച്ച പരിപാടി പേപ്പല്‍ ആന്തം, ദേശീയ ഗാനം എന്നിവയോടെ സമാപിച്ചു. പ്രഗത്ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ആല്‍ഫ ഹയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസുകള്‍ നടത്തുക.
സന്യാസിനി കള്‍, മതാധ്യാപകര്‍, റിട്ടയേര്‍ഡ് പ്രഫഷണല്‍സ് തുടങ്ങി പ്ലസ് ടു പഠനം പൂര്‍ത്തീകരിച്ച എല്ലാവര്‍ക്കും കോഴ്‌സിന് അപേക്ഷിക്കാം.
ഫോണ്‍: 91 7306555653.