പുതുവത്സരം യുവജനങ്ങളോടൊപ്പം ആഘോഷിച്ച് വാമോസ് അമിഗോ

 
ADIGOS AMIGO



ബ്രിസ്‌ബെയ്ന്‍: വാമോസ് അമിഗോ സംഘടന യുവജനങ്ങളോടൊപ്പം പുതുവത്സരം ആഘോഷിച്ചു. 


ആഘോഷങ്ങളുടെ ഭാഗമായി 2026ല്‍ സാമൂഹിക ഉത്തരവാദിത്വം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സംഘടന നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു. 


ഈ വര്‍ഷം പ്രായമായവര്‍ക്കുള്ള സഹായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും യുവജനങ്ങളെ സമൂഹ സേവനത്തിലേക്ക് ആകര്‍ഷിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് വാമോസ് അമിഗോയുടെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു. 
 
മുതിര്‍ന്നവരുടെ ക്ഷേമത്തിനായി ഭക്ഷണം, ആരോഗ്യ സഹായം, മാനസിക പിന്തുണ എന്നിവ ഉള്‍പ്പെടുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 


യുവജനങ്ങളെ നല്ല മൂല്യങ്ങളിലേക്ക് നയിക്കുകയും അവരുടെ കഴിവുകള്‍ സമൂഹ നന്മയ്ക്കായി വിനിയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിവിധ ബോധവല്‍ക്കരണ, പ്രചോദന പരിപാടികളും ഈ വര്‍ഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


 സാമൂഹിക ഐക്യവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ പുതുവത്സരം അര്‍ത്ഥവത്താക്കുകയാണ് വാമോസ് അമിഗോയുടെ ലക്ഷ്യമെന്ന് സംഘടന നേതൃത്വം അറിയിച്ചു.

Tags

Share this story

From Around the Web