വള്ളിയാകുളം സി.എസ്.ഐ സെന്റ് പീറ്റേഴ്സ് സഭയിൽ സ്ഥിരീകരണ ശുശ്രൂഷയും മദ്ബഹ പ്രതിഷ്ഠയും നടത്തി

 
Valliyankulam
മല്ലപ്പള്ളി വൈദീക ജില്ലയിൽ  കൈ@@പ്പറ്റ ഓൾ സെയിന്റ്സ് സി.എസ്.ഐ ഇടവകയുടെ ഉപസഭയായ വള്ളിയാകുളം സെന്റ് പീറ്റേഴ്സ് സി.എസ്.ഐ. സഭയിൽ മെയ് 23 ന് നത്തപ്പെട്ട സ്ഥിരീകരണ ശുശ്രൂഷയ്ക്ക് ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ നേതൃത്വം നൽകി. 7 കുട്ടികൾ പ്രതിഷ്ഠിക്കപ്പെട്ട് സഭയുടെ പൂർണ അംഗത്വത്തിലേക്ക് പ്രവേശിച്ചു. 
 പുതുതായി നിർമ്മിച്ച  മദ്ബഹയുടെ പ്രതിഷ്ഠയും തദവസരത്തിൽ ബിഷപ്പ് നിർവഹിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയ റവ. ജെയിംസ് ഡേവിഡ്, റീഡർ  വി.വി. രാജൻ  എന്നിവരെയും ഇടവകവികാരി റവ. ജോൺ കെ. മാത്യുവിനെയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു.

Tags

Share this story

From Around the Web