വല്ലാര്‍പാടം അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച ആരംഭിക്കും
Sep 4, 2026, 17:11 IST
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിള്‍ കണ്‍വെന്‍ഷന് സെപ്റ്റംബര്‍ 6 ഞായറാഴ്ച തുടക്കമാകും.
06 മുതല്‍ 10 വരെ ''അഭിഷേകാഗ്‌നി'' എന്ന പേരില്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ വച്ചാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തുന്നത്.
എല്ലാ ദിവസവും വൈകിട്ട് 04 മുതല്‍ 09 വരെയുള്ള സമയങ്ങളില്‍ ദിവ്യബലി, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ ജഉങ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.