വൈക്കം മുറിഞ്ഞപുഴ അപകടം. വില്ലനായതു ശക്തമായ കാറ്റും തിരയും. എന്‍ജിന്‍ ഘടിപ്പിച്ച കെട്ടുവള്ളത്തില്‍ ഉണ്ടായിരുന്നത് 23 പേര്‍. കാണാതായ ആള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു

കോട്ടയം: വൈക്കം മുറിഞ്ഞപുഴ അപകടം.. വില്ലനായതു ശക്തമായ കാറ്റും തിരയും.
ഇന്ന് ഉച്ചയോടെ മുറിഞ്ഞപുഴയിലാണു സംഭവം. മരണ വീട്ടിലേക്കു വന്നു മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴയിലെ പാണാവള്ളിയില്‍ നിന്നു വന്നവരാണ് അപകടത്തില്‍പ്പെട്ടത്. തീരത്തു നിന്നു വള്ളം നീങ്ങി അല്‍പ്പസമയത്തിനു ശേഷമാണു വള്ളം തിരയില്‍പ്പെട്ടു മറിയുകയായിരുന്നു. വള്ളം ശക്തമായ മൂന്നു പ്രാവശ്യം ഉലഞ്ഞു.. പിന്നീട് മറിയുകയായിരുന്നു എന്നാണു രക്ഷപെട്ടവര്‍ പറയുന്നത്. പലരും വള്ളത്തില്‍ പിടിച്ചു കിടക്കുകയായിരുന്നു. 23 പേരണ് എന്‍ജിന്‍ ഘടിപ്പിച്ച കെട്ടുവള്ളത്തില്‍ ഉണ്ടായിരുന്നതെന്നാണു രക്ഷപെട്ടവര്‍ പറഞ്ഞത്. ഇതില്‍ ഒരാളൊഴികെ ബാക്കിയുള്ളവരെ രക്ഷപെടുത്തി. പാണാവള്ളി സ്വദേശി കണ്ണനെ(സുമേഷ്)യാണു കാണാതായതെന്നാണു ലഭിക്കുന്ന വിവരം. കണ്ണനായി തെരച്ചില്‍ പുരോഗമിക്കുകയാണ്. രക്ഷപെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ശക്തമായാ കാറ്റാണു വില്ലനായതെന്നാണു ലഭിക്കുന്ന വിവരം. അപകടം നടന്നതു തീരത്തു നിന്നു ഒരുപാട് ദൂരെ അല്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടം നടന്നത് പലരും കണ്ടിരുന്നു.