വെള്ളികുളം ഇടവകയുടെ നേതൃത്വത്തില്‍ നാല്പതാം വെള്ളിയാഴ്ച വാഗമണ്‍ കുരിശുമല കയറ്റം
വെള്ളികുളം: കിഴക്കന്‍ മലയോര മേഖലയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ വാഗമണ്‍ കുരിശുമലയിലേക്ക് നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് 27-ാം തീയതി വെള്ളിയാഴ്ച വെള്ളികുളം ഇടവകയുടെ നേതൃത്വത്തില്‍ അടിവാരം, മോനിപ്പള്ളി എന്നീ ഇടവകകളുമായി സഹകരിച്ച് വാഗമണ്‍ കുരിശുമല തീര്‍ത്ഥാടനം നടത്തും.
ഈ വര്‍ഷത്തെ 122-ാം മത്തെ കുരിശുമല തീര്‍ത്ഥാടനമാണിത്. 9 മണിക്ക് കല്ലില്ലാ കാവലയില്‍ നിന്നും ആഘോഷമായ സ്ലീവാപ്പാത. വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനം കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
10. 30 മാ മലമുകളിലെ പള്ളിയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. അടിവാരം പള്ളി വികാരി ഫാ.ജോസഫ് തെരുവില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണം.
നാല്‍പ്പതാം വെള്ളിയാചരണത്തില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമലകയറും. ഫാ.ജോസഫ് ആലാ നിക്കല്‍, ബിനോയി ഇലവുങ്കല്‍,ചാക്കോച്ചന്‍ കാലാപറമ്പില്‍, ജയ്‌സണ്‍ വാഴയില്‍, അമല്‍ ബാബു ഇഞ്ചയില്‍, സ്റ്റെബിന്‍ നെല്ലിയേക്കുന്നേല്‍, ജെസി ഷാജി ഇഞ്ചയില്‍, ജോസഫ് കടപ്‌ളാക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.