വാടാനപ്പള്ളിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസ്: വാരിയെല്ല് തകര്‍ന്നു, ജനനേന്ദ്രിയത്തിലും ഗുരുതര പരിക്ക്; മൂന്ന് പ്രതികള്‍ പിടിയില്‍

 
police

തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളി ഫസല്‍ നഗര്‍ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരുമാണ് പിടിയിലായത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബിന്‍ഷാദ് ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്. വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് കഴിഞ്ഞ ദിവസം ഫസല്‍ നഗര്‍ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് സലാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.


 ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ക്രൂരമായ മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. കൂടാതെ ജനനേന്ദ്രിയത്തിലും ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടുകയായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.

Tags

Share this story

From Around the Web