വടകര എംഡിഎംഎ കേസ്; ഒരാളെ കൂടി പ്രതിചേര്‍ത്തു, ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് അനസ് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. കൂത്താളി സ്വദേശി അനസിനെയാണ് പ്രതിചേര്‍ത്തത്. കൊയിലാണ്ടി സബ് ജയിലില്‍ കഴിയുന്ന പ്രതിയെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി.
കേസിലെ ആറാം പ്രതിയാണ് അനസ്. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് അനസ് സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ അയച്ചു നല്‍കിയതും അനസെന്നാണ് പൊലീസ് പറയുന്നത്.
കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബിആര്‍സി അധ്യാപകരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനുമാണ് ജാമ്യം ലഭിച്ചത്. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വടകര താഴെ അങ്ങാടി സ്വദേശി സഫ്വാന്‍ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായതോടെയാണ് സാമ്പത്തിക ഇടനിലക്കാരായ മൂന്ന് ബിആര്‍സി സ്പെഷ്യലിസ്റ്റ് അധ്യാപികമാരിലേക്ക് അന്വേഷണം എത്തിയത്.