അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് വടകര അഗ്നിരക്ഷാ സേനയിലെ സിവില്‍ ഡിഫന്‍സ് അംഗം

 
Defence

വടകര: അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് വടകര അഗ്നിരക്ഷാ സേനയിലെ സിവില്‍ ഡിഫന്‍സ് അംഗം.

വടകര മണിയൂര്‍ സ്വദേശി ലിഗിത്താണ് തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് ശ്വാസം ലഭിക്കാതെ അബോധാവസ്ഥയിലാകുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ ബഹളം വച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സിപിആര്‍ നല്‍കുകയായിരുന്നു.

കുഞ്ഞിന് മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കുടുംബം അറിയിച്ചു. വീട്ടിലെ സിസിടിവി ദൃശ്യം ലിഗിത്ത് പുറത്തിവിട്ടിട്ടുണ്ട്.

സിവില്‍ ഡിഫന്‍സ് അംഗമായത് കൊണ്ടാണ് ഇത്തരത്തില്‍ ചെയ്യാന്‍ സാധിച്ചതെന്നും സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനും കുടുംബവുമെന്ന് ലിഗിത്ത് കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web